Top Stories
നദീതട സംരക്ഷണത്തിന്‌ പ്രാമുഖ്യം നല്‍കും:എ.പി ഉണ്ണി കൃഷ്‌ണന്‍
July 02, 2017

02-Jul-2017
മലപ്പുറം : പുഴകളും നദീതടങ്ങളും സംരക്ഷിക്കുന്നത്‌ മുഖ്യ കര്‍മ്മ പദ്ധതികളായി ഏറ്റെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണി കൃഷ്‌ണന്‍ പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍ എന്നിവരാണ്‌ ശില്‍പശാലായില്‍ പങ്കെടുത്തത്‌. ജൈവവൈവിധ്യ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി. ഉമ്മന്‍, മെമ്പര്‍ സെക്രട്ടറി ഡോ. ദിനേഷന്‍ ചെറുവാട്ട്‌, ഡോ. മുഹമ്മദ്‌ ജാഫര്‍ പാലോട്ട്‌, ബീന സണ്ണി (കില), ഡോ. സുരേഷ്‌ ബാബു, പ്രൊഫ. ആര്‍.വി ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.

Share this post: