Top Stories
നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്‌കാരം ദേശീയ ദുരന്തത്തിലേക്കാണ്് രാജ്യത്തെ നയിക്കുന്നത് :രമേശ് ചെന്നിത്തല
December 21, 2016

ramesh-chennithala-modi21-Dec-2016
മലപ്പുറം: നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്‌കാരം ദേശീയ ദുരന്തത്തിലേക്കാണ്് രാജ്യത്തെ നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പേടിഎം കമ്പനിക്ക് പ്രതിദിനം 125 കോടി രൂപയുടെ കച്ചവടമുണ്ടാക്കി കൊടുക്കുകയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കലിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് നിരോധനം പ്രതിസന്ധിയും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ തകര്‍ച്ചയാണ് നോട്ടുപിന്‍വലിക്കലിലൂടെ ഉണ്ടായിരിക്കുന്നത്. 14 ശതമാനം മാത്രം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ് താണ് പഴയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ കള്ളപ്പണം തടയാനും തീവ്രവാദം തടയാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടപ്പാക്കിയ നോട്ടുപിന്‍വലിക്കല്‍ നടപടി ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥക്ക് കാരണമായെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് 111 പാവങ്ങളാണ് ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് മരിച്ചത്. ക്യാഷ് ലെസ് എന്ന പുതിയ വാദവുമായി രംഗത്തെത്തിയ മോദി യഥാര്‍ത്ഥത്തില്‍ പെടിഎം കമ്പനിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിദിനം 125 കോടി രൂപയുടെ കച്ചവടമാണ് പെടിഎം കമ്പനിയിലൂടെ നടക്കുന്നത്. നരേന്ദ്രമോഡി നിയമപരമായി രാജ്യം കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും പണം ഉപയോഗിച്ചാണ് വിനിമയം നടത്തുന്നത്. ഒരു സുപ്രഭാതത്തില്‍ ക്യാഷ് ലെസ് ആകണമെന്ന് പറഞ്ഞാ ല്‍ ഇന്ത്യയെപോലുള്ള ഒരു മഹാരാജ്യത്ത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മൂലം സഹകരണ മേഖല സ്തംഭിച്ചു, അസംഘടിതമേഖല അരക്ഷിതാവസ്ഥയിലായി. നിക്ഷേപം കുറഞ്ഞു, തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. വിദേശ നിക്ഷേപം കുറഞ്ഞു ഇതെല്ലാം പുതിയ പരിഷ്‌കാരത്തിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി മത്സരിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.
കണ്‍വെന്‍ഷനില്‍ സെറ്റോ ജില്ലാ ചെയര്‍മാന്‍ വി പി ദിനേശ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ വി എ കരീം, പി ടി അജ്‌മോഹന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, വി സുധാകരന്‍, അഡ്വ. ഫാത്തിമ റോഷ്‌ന, പി എ മജീദ്, അസീസ് ചീരാന്‍ തൊടി, എം കെ മുഹ്‌സിന്‍, വി ബാബുരാജ്, കല്ലായി മുഹമ്മദലി, എ കെ അബ്ദുറഹിമാന്‍,
എന്‍ജിഒ അസോസിയേഷന്‍ സം സ്ഥാന വൈസ് പ്രസിഡന്റ് പി ഉണ്ണികൃഷ്ണ്‍, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കൊളത്തൂര്‍, സെക്രട്ടറി വി കെ അജിത് കുമാര്‍, കെജിഒയു ജില്ലാ പ്രസിഡന്റ് കെ പി സാദിഖ് അലി, എച്ച്എസ്എസ്ടിഎ സംസ്ഥാന സെക്രട്ടറി വിജയന്‍, കെപിഇഒ ജില്ലാ സെക്രട്ടറി ബഷീര്‍, പിഎസ്എസിഎസ്എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ബഷീര്‍, ഓഡിറ്റേഴ്‌സ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രേമരാജന്‍, കെഎംസിഎസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ്, കെഎഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് ശ്രീനാഥ് സാംസാരിച്ചു. കെ അബ്ദുല്‍ മജീദ് സ്വാഗതവും കെ എല്‍ ഷാജു നന്ദിയും പറഞ്ഞു.

Share this post: