Top Stories
നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ തുടങ്ങി
July 02, 2017

02-Jul-2017
മലപ്പുറം: സ്റ്റുഡന്റ് നഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നോര്‍ത്ത് വെസ്റ്റ് സോണിന്റെ കലാ മത്സരങ്ങള്‍ക്ക് തുടക്കമായി. മലപ്പുറം പിഎം.എസ്.എ മെമ്മോറിയല്‍ നഴ്‌സിങ് സ്‌കൂളില്‍ ആരംഭിച്ച കലാമേള പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. മനുഷ്യ സംസ്‌കാരത്തെ പുനര്‍ ജീവിപ്പിക്കാന്‍ കലാകാരന്‍മാര്‍ക്കാവുമെന്നും കലയെ അത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്കുള്ള സമ്മാന ദാനവും പി കെ കുഞ്ഞാലികുട്ടി നിര്‍വ്വഹിച്ചു. മലപ്പുറം സഹകരണ ആസ്പത്രി പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സോണല്‍ അഡൈ്വസര്‍ മനു ജോസഫ്, ജിതിന്‍ വിജയന്‍, സി.എം ഹാഷിം, ഡോ. റോയ് കെ. ജോസ്, ആര്‍. മുരുഖന്‍, അബൂബക്കര്‍ പ്രസംഗിച്ചു. 17 ഇനങ്ങളിലായി 350 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച പരിപാടി ഇന്നലെ രാത്രി വൈകിയാണ് സമാപിച്ചിത്.

Share this post: