Top Stories
നിയമ സഭയുടെ 60ാം- വാര്‍ഷികം പാര്‍ലമെന്ററി സെമിനാറും വിദ്യാര്‍ത്ഥി പാര്‍ലമെന്റും നാളെ ഗവര്‍ണര്‍ ഉദ്‌ഘാടനം ചെയ്യും
June 05, 2017

05-Jun-2017
മലപ്പുറം : നിയമസഭയുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ വിദ്യര്‍ത്ഥികളെ പങ്കടുപ്പിച്ച്‌ നടത്തുന്ന വിദ്യാര്‍ത്ഥി പാര്‍ലമെന്റും പാര്‍ലമെന്ററി സെമിനാറും നാളെ ( മെയ്‌ 6 ) താനൂരില്‍ നടക്കും. താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10.30 ന്‌ ഗവര്‍ണര്‍ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ എഴുപത്‌ വയസ്സ്‌ പിന്നിട്ട മുന്‍കാല നിയമസഭാ സാമാജികരെ ആദരിക്കും. പരിപാടിയോടനുബന്ധിച്ച്‌ നിയമസഭാ പാര്‍ലമെന്ററി പരിശീലന കേന്ദ്രവും, നിയമസഭാ മ്യൂസിയവും സംഘടിപ്പിക്കുന്ന പാര്‍ലമെന്ററി പ്രദര്‍ശന ജൂണ്‍ എട്ടുവരെ നടക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി നടപടികളെക്കുറിച്ചും അറിവുനല്‍കാനും, അതുവഴി ജനാധിപത്യബോധമുള്ള ഭാവിപൗരന്മാരെ സൃഷ്ടിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്‌ പ്രദര്‍ശനം. 4,000 വിദ്യാര്‍ഥികള്‍ക്ക്‌ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്‌.
നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. എം.പി. മാരായ ഇ.ടി. മുഹമ്മദ്‌ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്‌ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട്‌ മൂന്നിന്‌ നടക്കുന്ന ചടങ്ങില്‍ താനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു വിജയികളെയും രക്ഷിതാക്കളെയും, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ അഭിസംബോധന ചെയ്യും.

Share this post: