Top Stories
നിലമ്പൂര്‍ ആദിവാസി കോളനിയില്‍ വീണ്ടും മാവോവാദി സാന്നിദ്ധ്യം
November 30, 2016

30-Nov-2016
നിലമ്പൂര്‍: ആദിവാസി കോളനിയില്‍ വീണ്ടും മാവോവാദി സാന്നിദ്ധ്യം. വനത്തിനുള്ളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്ന്‌ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടതിനുശേഷം തിങ്കളാഴ്‌ച രാത്രിയാണ്‌ മണ്ണള കോളനിയില്‍ 7 അംഗ സംഘമെത്തിയത്‌. വെടിവെയ്‌പ്‌ നടന്നതിന്‌ വനത്തിലൂടെ ഏകദേശം 5 കി.മീറ്ററോളം അകലെയാണ്‌ മണ്ണള കോളനി. വനത്തില്‍ നടന്ന വെടിവെയ്‌പിന്‌ ആയുധം കൊണ്ടു തന്നെ മറുപടി നല്‌കുമെന്ന്‌ പറഞ്ഞാണ്‌ ഇവര്‍ കോളനിവാസികളോട്‌ സംവദിച്ചതെന്ന്‌ പറയുന്നു. തിരിച്ചടിക്ക്‌ സഹായവും ഇവര്‍ കോളനിവാസികളോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാണ്‌ ഇവര്‍ പോയതെന്നും കോളനിവാസികള്‍ പറയുന്നു.

Share this post: