Top Stories
നിലമ്പൂര്‍ വന ങ്ങളില്‍ വനം വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു തുടങ്ങി
June 15, 2017

14-Jun-2017

നിലമ്പൂര്‍: കടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂര്‍ വന ങ്ങളില്‍ വനം വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു തുടങ്ങി.
കഴിഞ്ഞ മാസം നടന്ന കടുവ സര്‍ വെയുടെ തുടര്‍ച്ചയായാണ് കാമ റകള്‍ സ്ഥാപിക്കുന്നത്. അഞ്ച് റെ യ്ഞ്ചുകളുള്ള മലപ്പുറം ജില്ലയിലെ നോര്‍ത്ത് സൗത്ത് ഡിവിഷനുകളില്‍ 200 കാമറകളാണ് സ്ഥാപിക്കുന്നത്. കടുവ സര്‍വേക്കായി നിലമ്പൂര്‍, വഴിക്കടവ്, എടവണ്ണ റെയ്ഞ്ചുകള്‍ ഉള്‍പ്പെട്ട നോര്‍ത്ത് ഡിവിഷനില്‍ 31 ബ്ലോക്കുകളും കരുളായി, കാളിക്കാവ് റെയ്ഞ്ചുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഡിവിഷനില്‍ 21 ബ്ലോക്കുകളുമാണ് രൂപീകരിച്ചിരുന്നത്.
മാവോവാദി ഭീഷണിയുള്ളതിനാല്‍ കരുളായി റെയ്ഞ്ചിലെ ഒമ്പത് ബ്ലോ ക്കുകളും കാളിക്കാവ് റെയ്ഞ്ചിലെ ഒരു ബ്ലോക്കും സര്‍വേയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
30 ദിവസത്തേക്കാണ് കാമറകള്‍ സ്ഥാപിക്കുക. കടുവ ഉള്‍പ്പടെയുള്ള മാംസഭുക്കുകളുടെചിത്രങ്ങള്‍ ലഭിക്കുന്നതിനാണ് കാമറകള്‍ സ്ഥാപി ക്കുന്നത്. കടുവ സാനിധ്യം നിരിക്ഷിച്ച വനമേഖലകളില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കാമറയാണ് സ്ഥാപി ക്കുക.
പെരിയാര്‍ കടുവസങ്കേതത്തിലെ ശാസ്ത്രജ്ഞര്‍ ഡോ. ബാലസുബ്രമണ്യന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാമറ സ്ഥാപിക്കുന്നതുമായി ബന്ധ പ്പെട്ട് വനപാലകര്‍ക്ക് നിലമ്പൂരില്‍ പരിശീലനം നല്‍ക്കിയിരുന്നു. മുമ്പ് നടന്ന സര്‍വേകളില്‍ കരുളായി വനത്തിലെ കുപ്പമല, മൂച്ചിയള, പൂച്ചപ്പാറ, ഈങ്ങാര്‍, ചാഞ്ഞപുന്ന, ഇരുമ്പന്‍ചോല എന്നിവിടങ്ങളില്‍ കടുവകളുടെ വിത്യസ്ത വലിപ്പ ത്തിലുള്ള കാല്‍പാടുകള്‍ കണ്ടെ ത്തിയിരുന്നു. മാവോവാദി ഭീഷണി മൂലം കഴിഞ്ഞ ഏപ്രില്‍ നടന്ന സര്‍വേയില്‍ നാലിടത്ത് കടുവ കളുടെ വിത്യസ്ത വലിപ്പത്തിലുള്ള കാല്‍പാടുകള്‍കണ്ടെത്തി യിരുന്നു.

Share this post: