Top Stories
നിശാന്തിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം
June 08, 2016

08, June 2016
തിരുവനന്തപുരം : സ്‌കൂള്‍ വരാന്തയിലെ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച മുഖത്തല എം.ജി.റ്റി.എച്ച്. എസിലെ വിദ്യാര്‍ത്ഥി നിശാന്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം മുഖത്തല പാങ്കോണം ദ്വയാ ഭവനില്‍ രവീന്ദ്രന്റെ മകന്‍ നിശാന്ത് സ്‌കൂള്‍ തുറന്ന ദിവസമാണ് അപകടത്തില്‍ മരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം പരിഗണിച്ചാണ് മുഖ്യമന്ത്രി തുക അനുവദിച്ചത്.

Share this post: