Top Stories
നോട്ട്‌ അസാധുവാക്കല്‍: പ്രവാസി കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു
December 14, 2016

14-Dec-2016
മലപ്പുറം: നോട്ടു പിന്‍വലിച്ചു ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന്‌ ഒരുപരിഹാരം കാണാത്ത തുഗ്ലക്ക്‌ നടപടിയെ പ്രവാസി കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ബോഡി യോഗം അതിശക്തമായി പ്രതിഷേധിച്ചു. നാട്ടിലേക്ക്‌ പ്രവാസികള്‍ എന്‍ ആര്‍ ഇ അക്കൗണ്ടിലൂടെ അയക്കുന്ന വിദേശപണം യാതൊരു നിയന്ത്രണവുമില്ലാതെ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ഥാനമൊഴിയുന്ന ഡി സി സി പ്രസിഡണ്ടിന്‌ യാത്രയയപ്പു നല്‍കുകയും ചെയ്‌തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുരിക്കള്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ ഇ അബ്‌ദുല്‍റസാഖ്‌ അധ്യക്ഷത വഹിച്ചു. കെ കെ അലവി, യൂസഫ്‌ ഹാജി, ഇബാദ്‌, അബ്‌ദുസലാം, ടി ജെയിംസ്‌, സുരേന്ദ്രന്‍, അഹമ്മദ്‌ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Share this post: