23-Dec-2016
മലപ്പുറം: നോട്ട് അസാധുവാക്കി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തി ജനങ്ങളെ ദ്രോഹിക്കുന്ന നരേന്ദ്ര മോദിക്ക് പിറകെ പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷന്‍ നല്‍കാതെ പട്ടിണിക്കിടുന്ന പിണറായി വിജയന് സര്‍ക്കാറിന്റെ നടപടിയോടെ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലായിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്. റേഷന്‍ വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കോട്ടപ്പടി റേഷന്‍ കടക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പി എ മജീദ്, എം കെ മുഹ്സിന്, പെരുമ്പള്ളി സെയ്ത്, എം വിജയകുമാര്‍, കെ എം ഗിരിജ, എം മമ്മു, വി എസ് എന്‍ നമ്പൂതിരി, സമീര്‍ മുണ്ടുപറമ്പ്, പി കെ ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.