Top Stories
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ തൊഴില്‍വായ്‌പ
June 02, 2017

02-Jun-2017

മലപ്പുറം : ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‌ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വായ്‌പ നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000/- രൂപക്കും, നഗരങ്ങളില്‍ 1,03,000/- രൂപക്കും താഴെയുളള ചെറുകിട സംരംഭകര്‍ക്ക്‌ 6% നിരക്കിലും 6,00,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക്‌ 8% നിരക്കിലും വായ്‌പ ലഭ്യമാണ്‌. നിലവില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക്‌ വിപുലീകരണാര്‍ഥം 5 ലക്ഷം രൂപ വരെ 8% നിരക്കിലും വായ്‌പ ലഭിക്കും. പ്രായ പരിധി 56 വയസ്സ്‌. അപേക്ഷാ ഫോമും വിശദവിവരങ്ങളും ksmdfc.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്‌.

Share this post: