16-Jul-2017
മലപ്പുറം : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്പ്പെടുത്തിയവരടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യുനപക്ഷ ക്ഷേമ വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കുര/ഫ്ളോറിങ്/ഫിനിഷിങ്/പ്ലബിങ്/ സാനിട്ടേഷന്‍ / ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്ത വീടുകള്‍കളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. 50000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ ഫീറ്റില്‍ കൂടരുത്. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മന്‍ഗണ നല്‍കും. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. കലക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ട്രേറ്റ്, മലപ്പുറം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷാ ഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങലും minority welfare.kerala.gov.in ലും ലഭിക്കും അപേക്ഷ കലക്ട്രേറ്റില്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31. മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.