Top Stories
ന്യൂനപക്ഷ വിഭാഗത്തിന്‌ സ്വയംതൊഴില്‍ വായ്‌പ
June 17, 2017

17-Jun-2017

മലപ്പുറം : ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‌ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വായ്‌പ നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000/- രൂപക്കും നഗരങ്ങളില്‍ 1,03,000/- രൂപക്കും താഴെയുളള ചെറുകിട സംരംഭകര്‍ക്ക്‌ ആറ്‌ ശതമാനം നിരക്കിലും 6,00,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക്‌ എട്ട്‌ ശതമാനം നിരക്കിലും വായ്‌പ ലഭിക്കും. നിലവില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക്‌ വിപുലീകരണാര്‍ത്ഥം അഞ്ച്‌ ലക്ഷം രൂപ വരെ എട്ട്‌ ശതമാനം നിരക്കിലും വായ്‌പ ലഭിക്കും.
പ്രായ പരിധി 56 വയസ്സ്‌. അപേക്ഷകള്‍ www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലോ, ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്‌.

Share this post: