Top Stories
പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവം ആരംഭിച്ചു
May 30, 2017

30-May-2017
മങ്കട: അങ്ങാടിപ്പുറം ശ്രീദേവി, പാര്‍വ്വ തീ രമണന്‍, ത്രിപുര സുന്ദരി, വൈക്കം ടി എസ് ജയ, പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവം ആരംഭിച്ചു. അങ്ങാടിപ്പുറ ത്തെ വിവിധ സംഗീതാധ്യാപകരുടെ ശിഷ്യരടക്കം എഴുപതോളം സംഗീത വിദ്യാര്‍ത്ഥികള്‍ സംഗീതാര്‍ച്ചന നടത്തി. അങ്ങാടിപ്പുറം അനന്തകൃഷ്ണന്‍ (വയലിന്‍), പ്രദീപ് കുമാര്‍ (ഹാര്‍മോണിയം),ഹരിനാരായണന്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കി.സംസ്ഥാന ക ലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടി യ ഉണ്ണിമായ മനഴിയുടെ വീണക്കച്ചേ രിയും ഉണ്ടായി. വൈക്കം ടി എസ് ജയ അവതരിപ്പിച്ച സംഗീതക്കച്ചേരിയോടെയാണ് സംഗീതോത്സവംസമാപിച്ചത്.

Share this post: