Top Stories
പഞ്ചായത്ത്‌ വകുപ്പ്‌- പ്രമോഷനുകള്‍ ഉടന്‍ നടത്തണം: എന്‍ജിഒ അസോസിയേഷന്‍`
November 25, 2016

25-Nov-2016

മലപ്പുറം: കേരളത്തിലെ പഞ്ചായത്തു വകുപ്പില്‍ ഒരു വര്‍ഷത്തിലേറെയായി മുടങ്ങികിടക്കുന്ന പ്രമോഷനുകള്‍ അടിയന്തിരമായി നടത്തണമെന്ന്‌ കേരളാ എന്‍ജിഒ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമിതി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡയറക്‌ടര്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍, ഗ്രാമ പഞ്ചായത്ത്‌ സെ ക്രട്ടറി തസ്‌തികകള്‍ ഒഴിഞ്ഞു കിട ക്കുന്നതു മൂലം പഞ്ചായത്ത്‌ വകുപ്പി ന്റെ ഭരണനിര്‍വ്വഹണം നിശ്ചലമായ തായി യോഗം വിലയിരുത്തി. ആകെ യുള്ള 14 ജില്ലകളില്‍ 10 ജില്ലകളിലും ജില്ലാതല ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്‌ടര്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ തസ്‌തികകള്‍ ഒഴിഞ്ഞുകിട ക്കുകയാ ണ്‌, സംസ്ഥനത്തെ ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 356 ഇടത്തും സെക്രട്ടറി തസ്‌തിക ഒഴിഞ്ഞു കിടക്കുക യാണ്‌. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ താഴെ അസിസ്റ്റന്റ്‌ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്‌, ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്‌തികകളി ലും ആളില്ല.
സെക്രട്ടറി തസ്‌തികയില്‍ നേരിട്ട്‌ നിയമനം ലഭിച്ചവരും പഞ്ചായത്ത്‌ വകുപ്പിലെ ജീവനക്കാരായിരുന്ന സെക്രട്ടറിമാരും തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കത്തി ന്റെ പേരില്‍ സെക്രട്ടറി മുതല്‍ സീനിയര്‍ ക്ലാര്‍ക്ക്‌ വരെയുള്ള തസ്‌തികകളി ലേക്കുള്ള ഉദ്യോഗക്കയറ്റം തടസ്സ പ്പെട്ടതു മൂലം ഏതാണ്ട്‌ 2000 ലേറെ ജീവനക്കാര്‍ക്കാണ്‌ ഒരു വര്‍ഷത്തി ലേറെയായി ഉദ്യോഗകയറ്റം നിഷേധിക്ക പ്പെട്ടത്‌. ഇതുമൂലം പ്രവേശന തസ്‌തിക യായ ക്ലാര്‍ക്ക്‌ തസ്‌തികയിലേക്ക്‌ നിയമനം പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്ന പി.എസ്‌.സി റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട 600 ല്‍പരം ജീവനക്കാരുടെ നിയമനവും തടസ്സപ്പെട്ടിരിക്കുകയാണ്‌.
94 ഗ്രാമ പഞ്ചായത്തുകളുള്ള വകുപ്പ്‌ മന്ത്രിയുടെ ജില്ലയായ മലപ്പുറത്ത്‌ പോലും മൂന്നിലൊരു ‘ഭാഗം ഗ്രാമ പഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല. സെക്രട്ടറി, അസിസ്റ്റന്റ്‌ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്‌്‌ തസ്‌തികകളില്‍ മാത്രം മലപ്പുറത്ത്‌ 50 ലേറെ ഒഴിവുകള്‍ നിലവിലുണ്ട്‌. 6 മാസമായിട്ടും വകുപ്പി ലെ പ്രശ്‌നങ്ങള്‍ പഠിക്കുവാനോ സീ നിയോറിറ്റി സംബന്ധിച്ച വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കു വാനോ തയ്യറാകാതെ വകുപ്പു മന്ത്രി വന്‍കിട പ്രഖ്യാപനങ്ങളുമായി ഉദ്‌ഘാട ങ്ങള്‍ക്ക്‌ പിന്നാലെ പായുകയാണെന്ന്‌ യോഗം കുറ്റപ്പെടുത്തി. മൂന്ന്‌ മന്ത്രിമാര്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ സംയോജിപ്പിച്ചപ്പോഴുണ്ടായ പ്രതീ ക്ഷകള്‍ കഴിഞ്ഞ 6 മാസത്തെ വകു പ്പു മന്ത്രിയുടെ പ്രവര്‍ത്തനം മൂലം അസ്ഥാനത്തായതായും തദ്ദേശസ്വ യംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമായതായും യോഗം വിലയിരു ത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ വി പി ദിനേഷ്‌ അധ്യക്ഷത വഹിച്ചു. സം സ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ഉണ്ണികൃഷ്‌ണ്‍, എ.ഗോപാലകൃഷ്‌ണന്‍, എം.പ്രസന്നചന്ദ്രന്‍, ട്രഷറര്‍ സി വിഷ്‌ണുദാസ്‌, എ.അഷ്‌റഫ്‌, അഷ്‌റഫ്‌ പാറശ്ശേരി, സെക്രട്ടറി കെ പി ജാഫര്‍, ഷബീറലി, ഹബീബ്‌ തോണിക്കടവന്‍, വൈ. ഷാജി, അബ്‌ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: