Top Stories
പഠന യാത്ര പോയ അല്‍ഷിഫ നഴ്‌സിംഗ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്‌ അപകടത്തില്‍ പെട്ട്‌ രണ്ടു മരണം
November 30, 2016

bus-accident-telgana30-Nov-2016
പെരിന്തല്‍മണ്ണ:പഠന യാത്ര പോയ കിഴാറ്റൂര്‍ അല്‍ഷിഫ നഴ്‌സിംഗ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്‌ അപകടത്തില്‍ പെട്ട്‌ ക്‌ളീനറും ടൂര്‍ ഗൈഡും തല്‍ക്ഷണം മരിച്ചു. ബസ്‌ െ്രെഡവര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം 32 പേര്‍ക്ക്‌ പരിക്കേറ്റു.
ക്‌ളീനര്‍ പാണ്ടിക്കാട്‌ ഒറവുമ്പ്രം ഓട്ടേുപാറ അമീന്‍ (22) ഗൈഡ്‌ മണ്ണാര്‍ക്കാട്‌ ശിവന്‍കുന്ന്‌ ലഷം വീട്‌ സ്വദേശി രാജീവ്‌ എന്നിവരാണ്‌ മരിച്ചത്‌. െ്രെഡവര്‍ പാണ്ടിക്കാട്‌ ഒറവുമ്പ്രം കൊപ്പത്ത്‌ ഇബ്രാഹിമിന്‍െറ മകന്‍ ഹക്കീമിന്‌ സാരമായി പരിക്കേറ്റു. ഹൈദ്രബാദിലത്തെുന്നതിന്‍െറ 70 കിലോമിറ്റര്‍ ഇപ്പുറം ഹൈദ്രാബാദ്‌ ബംഗ്‌ളുരു ദേശീയപാതയില്‍ തെലുങ്കാന സംസ്ഥാനത്തെ മെഹബൂബ്‌ നഗര്‍ ഗെഡ്‌ചര്‍ലയിലെഇന്നലെ രാവിലെ 8.30നാണ്‌ അപകടം. ബസിന്‌ മുന്നിലത്തെിയ വാഹനത്തെ രക്ഷിക്കാന്‍ ബസ്‌ വെട്ടിച്ചപോള്‍ ലോറിയില്‍ കൊണ്ട്‌പോയ കൂറ്റന്‍ പൈപ്പ്‌ മുന്‍ഭാഗത്തെ ഗ്‌ളാസ്‌തകര്‍ത്ത ്‌അകത്തേക്ക്‌ കയറിയാണ്‌ അപകടം. ബസിന്‍െറ ഇടത്‌ ഭാഗത്തിരുന്ന വരാണ്‌ മരിച്ചത്‌.

പോംപി കമ്പനിയുടേതാണ്‌ അപകടത്തില്‍ പെട്ട ബസ്‌. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്ക്‌ ഗുരുതരമല്ല. മുന്ന്‌ അധ്യാപകരും എട്ട്‌ ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമാണ്‌ അഞ്ച്‌ ദിവസത്തെ ഹൈദ്രബാദ്‌ പഠനയാത്രക്കായി തിങ്കളാഴ്‌ച രാവിലെ കോളജില്‍നിന്ന്‌ പുറപ്പെട്ടത്‌. പൈപ്പുകള്‍ ഇടിച്ച്‌ കയറി ബസിന്‍െറ െ്രെഡവര്‍കാബിന്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പെട്ടവരെ മെഹബൂബ്‌നഗര്‍ എസ്‌.വി.എസ്‌.മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികില്‍ത്സ നല്‍കി. മൃതദേഹങ്ങള്‍ ഗെഡ്‌ചര്‍ലെ ഗവ. ആശുപത്രിയിലാണ്‌. ബസുടമ പെരിന്തല്‍മണ്ണ സ്വദേശി പ്രമോദ്‌ വിവരം അറിഞ്ഞ ഉടന്‍ ഹൈദ്രബാദിലേക്ക്‌ തിരിച്ചു.
പരിക്കേറ്റ അധ്യകപര്‍ എം. ബഷീറ, ഷാരേണ്‍ ജോസഫ്‌, ലവിന്‍ തോമസ്‌, പരിക്കേറ്റ്‌ വിദ്യാര്‍ഥികള്‍: ഷിയാസ്‌, ടി.പി ജംഷാദ്‌, അഫ്‌സല്‍, മുഹ്‌സിന്‍, മുര്‍ഷിദ്‌, അനസ്‌, നിസാര്‍, കെ.എം ജംഷാദ്‌, ഐറിന്‍, മൂംതാസ്‌, അജ്‌ന, സജിയ നജ്‌ല, ഡനി, ആതിര എലിസബത്ത്‌, വി.ആതിര, ഷംന, പല്ലവി, ഹബീബ, നയന, രേഷ്‌മ, അനിജ, ദൃശ്യ, ആശ, ലിന, സ്വാലിഹ, തമീസ.

മരിച്ച അമീന്‍ ഒറവുമ്പ്രം ഓട്ടുപാറ മുഹമ്മദ്‌ ആയിഷ ദമ്പതികളുടെ മകനാണ. അവിവാഹിതന്‍. സഹോദരങ്ങള്‍: അബ്ദുസലാം, കബീര്‍, മുഹമ്മദ്‌ ഷാജഹാന്‍, ലതീഫ്‌, നൗഫല്‍, രിയാന്‍, റജീന, സുനീറ.

Share this post: