Top Stories
പതിനഞ്ചുകാരിയെ മാനഭംഗപെടുത്താന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തു
June 07, 2017

വണ്ടൂര്‍: പതിനഞ്ചുകാരിയെ മാനഭംഗപെടുത്താന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍ പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിലെ മുഹമ്മദ് മോനിസ് (22)ബന്ധുവും സുഹൃത്തുമായ നവാസലി (20) എന്നിവരെയാണ് വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചക്ക് ഒരു മണിയോടെ വിജനമായ റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മോനിസ് കയറിപിടിക്കുകയായിരുന്നു. കൈകള്‍ പുറകോട്ടു വലിച്ചു പിടിക്കുന്നതിനിടെ ഇതുവഴി വന്ന ബൈക്ക് യാത്രികനെ കണ്ട് ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയ മോനിസ് സഹോദരന്റെ കൂടെ പത്തപ്പിരിയത്തെ ഫര്‍ണിച്ചര്‍ ഷെഡ്ഡില്‍ ജോലി ചെയ്യുകയാണ്. മൂന്നാഴ്ച്ച മുമ്പാണ് നവാസലി സംസ്ഥാനത്തെത്തിയത്. താഴെ കോഴിപ്പറമ്പിലെ ഒരു ഇന്‍ഡസ്ട്രിയലില്‍ ജോലി ചെയ്തു വരികയാണ്. ഇരുവരും പത്തപ്പിരയത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസം. എടവണ്ണ എസ്.ഐ ബിനു തോമസ്, എസ്.ഐ സുനില്‍, സി.പി.ഒമാരായ കെ.വി മോഹന്‍ദാസ്, വി.പി ബിജു, രമേശ്, വനിതാ സി.പി.ഒ സ്വയം പ്രഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share this post: