28-Dec-2016
മഞ്ചേരി: പണം വെച്ച് ചീട്ടുകളിക്കുന്ന പത്തംഗ സംഘത്തെ മഞ്ചേ രി സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മഞ്ചേരി റോവേഴ്സ് ക്ലബ്ബില്‍ നടന്ന റെയ്ഡില്‍ രാജന്, ആലിക്കോയ, അബ്ദുല്‍ അസീസ്, മുഹമ്മദ്, അബ്ദുല്‍ സലീം, ഉമ്മര്‍, മുഹമ്മദാലി, അഹമ്മദ് എന്നിവരില്‍ നിന്നായി കാല് ലക്ഷത്തിലധികം രൂപയും പിടികൂടി. എസ് ഐ എസ് ബി കൈലാസ് നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി സഞ്ജീവ്, സലീം, സജയന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.