04-Jun-2017
മലപ്പുറം : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണസമിതയുടെ അംഗീകാരം വാങ്ങുന്നതിനായി ജൂണ്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജൂണ്‍ എഴിനും 12 നും ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ യഥാക്രമം രാവിലെ 11.30 വൈകിട്ട് 3.30 നുമാണ് യോഗം ചേരുക. ഇതുവരെ ജില്ലയില്‍ 32 തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 21 സ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.
പദ്ധതി അംഗീകരിക്കുന്നതിനായി ജില്ലാപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ നാല് ഗ്രാമ പഞ്ചായത്തുകുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്കി. നന്നംമുക്ക്,ചുങ്കത്തറ,മൂര്‍ക്കനാട് പഞ്ചായത്തുകളും. അരീക്കോട്,കുറ്റിപ്പുറം, വേങ്ങര,തിരൂരങ്ങാടി എന്നിവയുടെ പദ്ധതികള്‍ക്കുമാണ് അംഗീകാരം നല്‍കിയത്.