Top Stories
പരാതിപ്പെട്ടി സ്ഥാപിച്ചു
July 04, 2017

04-Jul-2017
മലപ്പുറം : ജില്ലാ പഞ്ചായത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍, റിജ്യണല്‍ പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ടൗണ്‍ പ്ലാനിംഗ്‌ ഓഫീസില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. പരാതിപ്പെട്ടിയുടെ ഉദ്‌ഘാടനം താക്കോല്‍ മേഖലാ പെര്‍ഫോമന്‍സ്‌ ഓഡിറ്റര്‍ക്ക്‌ നല്‍കി ടൗണ്‍ പ്ലാനര്‍ ഐഷ.പി.എ നിര്‍വഹിച്ചു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്‌ച പരാതിപ്പെട്ടി തുറന്നു പരിശോധിക്കുമെന്നും പരാതികള്‍ പൊതുജനങ്ങള്‍ക്ക്‌പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാമെന്നും ടൗണ്‍ പ്ലാനര്‍ അറിയിച്ചു.

Share this post: