Top Stories
പരിസ്ഥിതി ദിനത്തില്‍ വേറിട്ട പരിപാടികളുമായി നിലമ്പൂര്‍ ജില്ലാ ആശുപത്രി ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും
June 06, 2017

06-Jun-2017
നിലമ്പൂര്‍: മഴക്കാല രോഗങ്ങള്‍ പടരാതിരിക്കുന്നതിന്‌ ആശുപത്രി പരിസരം വൃത്തിയാക്കിയതോടൊപ്പം പച്ചക്കറി തോട്ടത്തിന്‌ തുടക്കംകുറിച്ച്‌ ജില്ലാ ആശുപത്രി. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ട്രോമാകെയര്‍, മുസാദ സെന്റര്‍ ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിസരം ശുചീകരിക്കുകയും കാടുവെട്ടിനീക്കി പച്ചക്കറിവിത്ത്‌ പാകുകയും ചെയ്‌തു. ഇതോടൊപ്പം ആശുപത്രി പരിസരത്തെ ടാങ്കുകളും കഴുകി വൃത്തിയാക്കി. പയര്‍, വെള്ളരി, പച്ചമുളക്‌, വെണ്ട, ചീര, എന്നിവയുടെ വിത്തുകളാണ്‌ നട്ടത്‌. കാടുവെട്ടിത്തെളിച്ചതിലൂടെ കൊതുകുകളുടെ ഉറവിട നശീകരണമാണ്‌ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ആശുപത്രി ആര്‍ എം ഒ എം മുനീര്‍ പറഞ്ഞു. ആശുപത്രി പരിസരത്തെ ശുചീകരണ പ്രവര്‍ത്തിക്കും നേതൃത്വം നല്‍കി.

Share this post: