Top Stories
പാടങ്ങളും ജലാശയങ്ങളും നികത്തുന്നത് തടയണം : ശാസ്ത്ര സാഹിത്യ പരിഷത്ത്
March 29, 2016

പന്തലൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ചൂടും വരള്‍ച്ചയും കണക്കിലെടുത്ത്, പാടങ്ങളും ജലാശയങ്ങളും നികത്തുന്നത് കര്‍ശനമായി തടയാന്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയാറാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പന്തലൂര്‍ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. പുരുഷോത്തമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി. റിജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മേഖലാ ട്രഷറര്‍ എം. അബ്ദുല്‍ ജലീല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. നാരായണന്‍, എം. കുഞ്ഞാപ്പ, സുനില്‍ പൊറ്റെക്കാട്ട്, പി. രാജേന്ദ്രബാബു, എം. അബ്ദുല്‍ അസീസ്, പി.എം. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
യൂനിറ്റ് ഭാരവാഹികളായി കളരിക്കല്‍ ശ്രീധരന്‍ (പ്രസിഷണ്ട്), വി.പി. ജയപ്രകാശ് (വൈസ് പ്രസിഷണ്ട്), കെ. ശ്രീജേഷ് (സെക്രട്ടറി), വി.പി. ബാലസുബ്രഹ്മണ്യന്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share this post: