Top Stories
പാണ്ടിക്കാട് ലോറികള്‍ കൂട്ടിമുട്ടി അപകടം : രണ്ടു മരണം
March 15, 2016

pandikkad-2പാണ്ടിക്കാട് : മഞ്ചേരി – പാണ്ടിക്കാട് റോഡില്‍ വലിയാത്രപ്പടിക്ക് സമീപം ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്ന പന്തല്ലൂര്‍ സ്വദേശി മുഹമ്മദ്‌ സ്വാലിഹ് ( 29 ), പാറക്കല്‍ ജംഷീര്‍ ( 29 ) എന്നിവരാണ് മരണപ്പെട്ടത്. ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്നവരാണ് മരണപ്പെട്ടത്. ചരക്ക് ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്നാട്‌ സ്വദേശി ഡ്രൈവര്‍ അലക്സിനാണ് പരിക്കേറ്റത്. ഇയാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്. മഞ്ചേരിക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഖാദത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

പാണ്ടിക്കാട് മാര്‍ച്ച് രണ്ടിന് കെ.എസ്.ആര്‍.ടി.സി.യും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരികുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിയിരുന്നു.

Share this post: