Top Stories
പാമ്പാട് ഫ്ലാറ്റില്‍ നിന്ന് കക്കൂസ് മാലിന്യം ഒഴുകുന്നു
March 15, 2016

മലപ്പുറം : നഗരസഭ 31–ാം വര്‍ഡില്‍ നിര്‍മ്മിച്ച ഫ്ലാറ്റിലെ കക്കൂസ് ടാങ്കുകളാണ് നിറഞ്ഞൊഴുകുന്നത്. ഫ്ളാറ്റിലെ രണ്ട്, ഏഴ്, എട്ട്, പത്ത് നിലകളിലെ കക്കൂസുകളാണ് നിറഞ്ഞൊഴുകുന്നത്. മാലിന്യം റോഡിലേക്കൊഴുകുന്നതിനാല്‍ ഇതുവഴി യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ്. തെന്നി വീഴുമെന്നതിനാല്‍  ഇരുചക്രവാഹനങ്ങള്‍പോലും ഇതിലെ പോകാന്‍ മടിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്നവും മാലിന്യംമൂലമുണ്ടാകുന്നുണ്ട്. വാര്‍ഡ് കൌണ്‍സിലര്‍ സുമയ്യ അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നം നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പരിഹാരവുമില്ല. പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ ഉറപ്പ് നല്‍കിയ അധികൃതര്‍ ഫ്ളാറ്റിലെ മാലിന്യപ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്ന നിലപാടിലാണിപ്പോള്‍.

Share this post: