Top Stories
പി എന്‍ പണിക്കര്‍ അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു
June 27, 2017

27-Jun-2017
ഒതുക്കുങ്ങല്‍: അംബേദ്കര്‍ വായനശാലയും വൈ എ എസ് സി ക്ലബ്ബ് മറ്റത്തൂര്‍ മുണ്ടിയാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ അനുസ്മരണവും ക്വിസ്മത്സരവും സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പ്രസീത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി കെ ബൈജു അധ്യക്ഷത വഹിച്ചു. വി മുഹമ്മദ് മുസ്തഫ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി വെളളത്തൂര്‍, സഹീര്‍ നേതൃത്വം നല്‍കി. എ സുധ, പി രവിചന്ദ്രന്‍ സംസാരിച്ചു. മത്സരത്തില്‍ നാജിയ നസ്‌റിന്‍ ഒന്നും മെഹ്‌റിന്‍, അനാമിക രണ്ടാം സ്ഥാനവും മുഹമ്മദ് അന്‍ഷിഫ്, ഷമീല്‍ മൂന്നാം സ്ഥാനവും നേടി.

Share this post: