Top Stories
പി.ടി.എം.ഗവ കോളേജില്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.
March 01, 2016

01 മാര്‍ച്ച് 2016

പെരിന്തല്‍മണ്ണ : പി.ടി.എം.ഗവ കോളേജില്‍ നിര്‍മ്മിച്ച 6 കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു. സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍, സ്റ്റാഫ് കോര്‍ട്ടേഴ്സ്,  പ്രിന്‍സിപ്പല്‍ കോര്‍ട്ടേഴ്സ്,ഗേള്‍സ്‌ ഹോസ്റ്റല്‍, ലൈബ്രറി കെട്ടിടം, ഡേ കെയര്‍ സെന്‍റര്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങള്‍.

വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി അധ്യക്ഷതവഹിച്ചു. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സീനത്ത് ബീഗം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Share this post: