17-Jul-2017
മലപ്പുറം : മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയില്‍ സജ്ജീകരിക്കുന്ന ചരിത്ര – സാംസ്കാരിക മ്യൂസിയത്തിലേക്ക് മാപ്പിളകലകളും സംസാകരവും പൈതൃകവും വെളിപ്പെടുത്തുന്ന വസ്തുക്കള്‍ ശേഖരിക്കുന്നു. മലബാറിലെ മാപ്പിളമാരുടെയും ഇതര സമുദായങ്ങളുടെയും പഴയകാല വേഷങ്ങള്‍, ആഭരണങ്ങള്‍, ഒരു കാലത്ത് നിത്യോപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതുമായ വസ്തുക്കള്‍ തുടങ്ങിയവ കൈവശമുള്ളവര്‍ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്, മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0483 2711432.