24-Jun-2017
പൂക്കോട്ടൂര്‍: പനി ബാധിച്ച രോഗികളെ കൊണ്ട് വീര്‍പ്പ് മുട്ടിയ പൂക്കോട്ടൂര്‍ പി എച്ച് സിക്ക് സ്പര്‍ശം പൂക്കോട്ടൂര്‍ ആവശ്യമായ ഗ്ലൂക്കോസ് സ്റ്റാന്റുകള്‍ നല്കി. ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പൂക്കോട്ടൂര്‍ പി എച്ച് സിയല്‍ ദിവസേനെ 600 ല്‍പ്പരം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. രോഗികള്‍ ഗ്ലൂക്കോസ് നല്‍കാന്‍പോലും സ്റ്റാന്റുകള്‍ ലഭ്യമാകാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സ്പര്‍ശം കെ ഐ മുഹമ്മദാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തി സ്റ്റാന്റുകള്‍ നല്‍കിയത്. സ്പര്‍ശം പ്രസിഡണ്ട് പി എ സലാം മെഡിക്കല്‍ ഓഫീസര്‍ ഡോ. പളളിയാളി ഉമ്മറിന് നല്കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
സ്പര്‍ശം സെക്രട്ടറി സി ടി നൗഷാദ്, വി പി സലീം, യു ഹുസൈന്, കെ മന്‍സൂര്‍ പളളിമുക്ക്, സലീം കൊടക്ക#ാടന്‍, പനക്കല്‍ ഗോപാലന്, കെ മന്‍സൂര്‍ ബാബു, ഡോ. യൂനുസ് സലീം എം, ടി എം ഗോപകുമാര്‍, സി ടി സൈതലവി, ഫഹദ് പടികുത്ത്, പി ഇബ്രാഹീംകുട്ടി, ഹെഡ് നഴ്സ് റോസ്ലി, എന്‍ ആര് എച്ച് എം കോ-ഓര്‍ഡിനേറ്റര്‍ നിയാസ്, ഖാലിദ്, അബ്ദുറഹിമാന്, നിസാര്‍ബാബു സംസാരിച്ചു.