Top Stories
പെരിന്തല്‍മണ്ണ ബ്ളോക്കില്‍ 5.90 കോടിയുടെ വാര്‍ഷിക പദ്ധതി
February 21, 2016

മലപ്പുറം : പെരിന്തല്‍മണ്ണ ബ്ളോക്കില്‍ 2014-15 കരട് വാര്‍ഷിക പദ്ധതിയില്‍ 5.90 കോടി വകയിരുത്തി. പൊതുവിഭാഗം ഉത്പാദന മേഖലയില്‍ 1.67 കോടിയും സേവ മേഖലയില്‍ 1.21 കോടിയും പശ്ചാത്തല മേഖലയില്‍ 85 ലക്ഷവും പട്ടികജാതി വിഭാഗത്തിനു 77 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക വികസനം , കുടിവെള്ള പദ്ധതികള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം, വികലാംഗ ക്ഷേമം, പട്ടിക ജാതി കോളനികളുടെ സമഗ്ര വികസനം , വിവിധ റോഡുകളുടെ വികസനം തുടങ്ങിയവര്‍ക്ക് പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.

Share this post: