16-Dec-2016
പൊന്നാനി: പെരുമ്പടപ്പ് സ്റ്റേഷന് പരിതിയിയില് കോടത്തൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കോടത്തൂര്‍ തിയ്യം സ്വദേശി വേലായുധന്റെ മകന് മിഥുന് (23)നെയാണ് വെട്ടേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവശിപ്പിച്ചത്. രാത്രി പതിനൊന്നര മണിയോടെയാണ് പാലപ്പെട്ടിയില്‍ വെച്ച് ഒരു സംഘമാളുകള്‍ മിഥുനെ വെട്ടിപ്പരിക്കേല്പിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞെന്നാണു സൂചന. ഏതാനും പ്രതികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഉന്നത പോലിസുദ്ധ്യോഗസ്ഥര് സംഭവ സഥലത്തെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞു. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ വന്‍ പോലിസ് സനനാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.