Top Stories
പെൺകരുത്തുമായ് വള്ളിക്കുന്ന്
November 27, 2016

kinar-penkaruth27-Nov-2016

വള്ളിക്കുന്ന്: കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലാണ് പെൺകരുത്തിൽ കിണർ നിർമിച്ചത്, പാടത്തും പറമ്പിലും മാത്രം പണി ചെയ്ത് ശീലിച്ച പെൺപട തൊഴിലുറപ്പ് ജീവനക്കാർ കിണർ നിർമാണത്തിലേക്ക് തിരിഞ്ഞപ്പോൾ പലർക്കും പരിഹാസമായിരുന്നു, എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് 9 അം വാർഡിൽ വൽത്സന്റെ വീട്ടിലെ കിണർ തൊഴിലുറപ്പ് ജീവനക്കാർ നിർമിച്ചത്,കിണർ നിർമാണം പൂർത്തീകരിച്ച് വെള്ളം കണ്ടതിറഞ്ഞ് വാർഡ് അംഗം ഇടശ്ശേരി സതി ദേവിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് ജീവനക്കാർക്കും അയൽവാസികൾക്കും മധുരവിതരണം നടത്തി, തൊഴിലുറപ്പ് ജീവനക്കാർ ആയ ശാന്ത, സൗമിനി, അമ്മിണി, രമണി, സരോജിനി എന്നീ തൊഴിലുറപ്പ് ജീവനക്കാരെ അഭിനന്ദിക്കാൻ പഞ്ചായത്ത് അംഗംങ്ങൾ പട്ടയിൽ ബാബു, പ്രശാന്ത് ചന്മിനി Kv അജയ് ലാൽ, Cv രുഗ്മിണി എന്നിവർ എത്തി, വാർഡിൽ തൊഴിലുറപ്പ് ജീവനക്കാർ നിലവിൽ കുളം നിർമ്മിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷം കുടിവെള്ളക്ഷാമം രൂക്ഷമായ വള്ളിക്കുന്നിലെ പരുത്തിക്കാട് മേഖലയിലെ 9 ആം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ഓളം കിണറുകൾ നിർമ്മിക്കുമെന്ന് വാർഡ് അംഗം ഇടശ്ശേരി സതിദേവി പറഞ്ഞു

Share this post: