Top Stories
പൊതുസ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം: പരിശോധനാ സംഘത്തിന് പരിശീലനം
July 21, 2016

21-July-2016
മലപ്പുറം : തുറസായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മുഴുവന്‍ പഞ്ചായത്തുകളിലേയും വീടുകള്‍, സ്‌കൂള്‍, അങ്കണവാടികള്‍, കക്കൂസുകള്‍ എന്നിവയും പഞ്ചായത്തിലെ പൊതുവൃത്തിയും പരിശോധിക്കുന്നതിനായി രൂപവത്ക്കരിച്ച സൂപ്പര്‍ ചെക്ക് ടീം അംഗങ്ങള്‍ക്ക് ഇന്ന്(ജൂലൈ 21ന്) രാവിലെ 10 ന് ദാരിദ്ര്യലഘൂകരണ വിഭാഗം സമ്മേന ഹാളില്‍പരിശീലനം നടത്തും. ഗ്രാമ വികസനം, പഞ്ചായത്ത്, സാമൂഹിക നീതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും ഒരു സന്നദ്ധ സംഘടന പ്രവര്‍ത്തകനും ഉള്‍പ്പെട്ടതാണ് ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ ടീം. എല്ലാ അംഗങ്ങളും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

Share this post: