Top Stories
പൊന്നാനിയിലും പരിസരങ്ങളിലും കടലാക്രമണം രൂക്ഷമായി
June 28, 2017

28-Jun-2017
പൊന്നാനി: പൊന്നാനിയിലും പരിസരങ്ങളിലും കടലാക്രമണം രൂക്ഷമായി.ലൈറ്റ് ഹൗസ് തകര്‍ച്ചാ ഭീഷണിയില്‍. കനത്ത തിരയില്‍ ലൈറ്റ് ഹൗസിന് സമീപ ത്തുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ചുറ്റുമതി ലുകളും തകര്‍ന്നിട്ടുണ്ട്. തിരകളി പ്പോള്‍ ലൈറ്റ് ഹൗസിലേക്കാണ് അടി ച്ച് കയറുന്നത്. എത്രയും പെട്ടെന്ന് ഈ ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാഭി ത്തി നിര്‍മിച്ചില്ലെങ്കില്‍ ലൈറ്റ് ഹൗസ് നിലം പൊത്തുന്നതിന് സാക്ഷിയാ കേണ്ടി വരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പൊന്നാനി തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദ മായ റിപ്പോര്‍ട്ട് നല്‍കിയതായി തഹ സില്‍ദാര്‍ അറിയിച്ചു. ലൈറ്റ് ഹൗസിന് സമീപം എത്രയും വേഗത്തില്‍ കരിങ്ക ല്ലുകള്‍ പാകാന്‍ ഇറിഗേഷന്‍ വകുപ്പി നോട് തഹസില്‍ദാര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കരിങ്ക ല്ലുകള്‍ കിട്ടാനില്ലെന്നാണ് ഇതു സംബന്ധമായി ഇറിഗേഷന്‍ വകുപ്പ് നല്‍കിയ വിശദീകരണം.
കഴിഞ്ഞ വര്‍ഷവും ലൈറ്റ് ഹൗസിന്റെ പരിസരം കടലാക്രമണ ഭീഷണി നേ രിട്ടിരുന്നു. അന്ന് കടലിനോട് ചേര്‍ ന്നുള്ള റോഡിന്റെ കുറച്ചു ഭാഗങ്ങള്‍ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഈ വര്‍ഷവും റോഡും ചുറ്റുമതിലും തകര്‍ത്താണ് തിര ലൈറ്റ് ഹൗസിലേ ക്ക് അടിച്ചുകയറുന്നത്. കടല്‍ക്ഷോഭം പൊന്നാനിയുടെ മറ്റു ഭാഗങ്ങളില്‍ രൂക്ഷമാണെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി ട്ടില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

Share this post: