Top Stories
പോലീസ് സേനയെ സംഘപരിവാറിന്റെ ബി ടീം ആക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോഡിയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാറും നടത്തി കൊണ്ടിരിക്കുന്നതു : വി ടി ബല്‍റാം
December 28, 2016

28-Dec-2016

ചങ്ങരംകുളം: സംസ്ഥാനത്തെ പോലീസ് സേനയെ സംഘപരിവാറിന്റെ ബി ടീം ആക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോഡിയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ ക്കാറും നടത്തി കൊണ്ടിരിക്കുന്ന തെന്ന് വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു.
ചങ്ങരംകുളം ചിയ്യാനൂരിലെ ജവഹര്‍ യൂത്ത് സെന്ററിന്റെ ഉദ്ഘാടനവും ലീഡര്‍ അനുസ്മരണ പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം. സി പി എം സര്‍ക്കാര്‍ പോലീസ് സേനയി ലുണ്ടാക്കിയ അഴിച്ചുപണികള്‍ പോ ലും സേനയെ സംഘപരിവാര്‍ നിയ ന്ത്രണത്തിലെത്തിക്കുകയാണ് ചെയ്തത്.
കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയായിട്ടാണ് പിണറായി വിജയനെ ചരിത്രം വിലയിരുത്തുക യെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷക്കാലം മോഡിക്ക് കീഴടങ്ങാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിച്ചിരുന്ന കേരളം ഇന്ന് മോഡി ഭക്തി കൊണ്ട് ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാ ണ് നമുക്കുള്ളതെന്ന സത്യത്തില്‍ നമ്മള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറ ഞ്ഞു. അതിന്റെ പരിണത ഫലമായിട്ടാ ണ് വ്യാജ എറ്റുമുട്ടല്‍ കൊലകളും മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യ ദ്രോഹ ഗണത്തില്‍ പെടുത്തി ജയിലി ലടക്കുന്നതെന്നും വി ടി ബല്‍റാം എം എല്‍ എ ചൂണ്ടി. ഇ വി ഷരീഫ് അധ്യ ക്ഷത വഹിച്ചു. സിദ്ദീഖ് പന്താവൂര്‍, രഘു സ്വാമി, പി ടി സുബ്രഹ്മണ്യന്‍, പി ടി കാദര്‍, അടാട്ട് വാസുദേവന്‍, ഇഖ്ബാല്‍ തിരുനിലത്ത്, നിഷാദ് സി കെ, ഇ പി അസീസ് എന്നിവര്‍ സംസാരിച്ചു.

Share this post: