Top Stories
പോളിത്തീന്‍ കവറുകളിലും ചാക്കുകെട്ടുകളിലും ഉപേക്ഷിക്കപെട്ട ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ള മാലിന്യ കൂമ്പാരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കൂട്ടിയിട്ട നിലയില്‍
June 27, 2017

27-Jun-2017
തിരുരങ്ങാടി :പോളിത്തീന്‍ കവറുകളിലും ചാക്കുകെട്ടുകളിലും ഉപേക്ഷിക്കപെട്ട ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ള മാലിന്യ കൂമ്പാരം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കൂട്ടിയിട്ട നിലയില്‍. തിരുരങ്ങാടി പോലിസ് സ്‌റ്റേഷന്‍, സബ് ട്രഷറി, താലൂക്ക് ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ്, കെഎസ്ഇബി, ഹെഡ് പോസ്റ്റ് ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയിലാണ് രാത്രിയുടെ മറവില്‍ മാലിന്യങ്ങള്‍ തളളിയിരിക്കുന്നത്. തിരൂരങ്ങാടി പോലിസ് സ്‌റ്റേഷന്റെ മൂക്കിനുതാഴെയാണ് പുതിയ സംവിധാനമെങ്കിലും മാലിന്യ നിക്ഷേപിച്ച ഒരാള്‍ക്കെതിരെ പോലും ഇന്നുവരെ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിച്ചതോടെ കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, വിറയല്‍, മലേറിയ, കോളറ, ഛര്‍ദി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകുമ്പോഴും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

തിരൂരങ്ങാടിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇതുവഴി പോകുന്ന യാത്രകാര്‍ക്കും മൂക്ക് പൊത്തി നടക്കേണ്ടിവന്നിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറല്ല. മണല്‍കടത്തിലും മറ്റുമായി വിവിധ കേസുകളില്‍പ്പെട്ട് പോലീസ് കസ്റ്റഡില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ട നിരവധി ലോറികളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങളില്‍ വരുന്നവര്‍ ലോറികളിലേക്ക് മാലിന്യം എറിഞ്ഞ് രക്ഷപ്പെടുകയാണ് പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ച വ്യാധികള്‍ അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

Share this post: