Top Stories
പോസ്റ്റാഫീസ്‌ ഉപരോധിച്ചു
December 08, 2016

07-Dec-2016

എടപ്പാള്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ്‌ പോസ്റ്റാഫീസ്‌ ഉപരോധിച്ചു. എടപ്പാള്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എടപ്പാള്‍ പോസ്‌റ്റോഫീസിന്‌ മുന്നില്‍ നടന്ന ഉപരോധ സമരം കെപിസിസി നിര്‍വാഹക സമിതി അംഗം എം വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്‍റ്‌ സി രവീന്ദ്രന്‍ അധ്യക്ഷനായി. ഡിസിസി അംഗങ്ങളായ കെ വി നാരായണന്‍, ചക്കന്‍കുട്ടി, യൂത്ത്‌കോണ്‍ഗ്രസ്സ്‌ പാര്‍ലിമെന്‍റ്‌ ഉപാധ്യക്ഷന്‍ ഇപി രാജീവ്‌, ബാലന്‍ കണ്ണത്ത്‌,ഇപി വേലായുധന്‍, കെ വി മോഹനനന്‍, കുഞ്ഞിമൊയ്‌തീന്‍,റംഷാദ്‌ അയിലക്കാട്‌,ജനത മനോഹരന്‍,മിനിമോള്‍,കെ പി സിന്ധു, രാധാമണി, ബക്കര്‍, ഭവാനിയമ്മ സംസാരിച്ചു.

Share this post: