Top Stories
പ്രചാരണ സാമഗ്രികളുടെ അച്ചടി : പ്രസുടമകള്‍ നിബന്ധന പാലിക്കണം
March 18, 2016

മലപ്പുറം : തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ പ്രിന്റിങ് സ്ഥാപനത്തിന്റെ പേര് വ്യക്തമായ വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. കൂടാതെ പ്രിന്റര്‍ പബ്‌ളിഷന്‍ എന്നിവരുടെ പേര്, വ്യക്തമായ വിലാസം തുടങ്ങിയവയും ഉണ്ടാകണം. 1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 127 എ(2) പ്രകാരം ഇലക്ഷന്‍ സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പബ്‌ളിഷറുടെ ഐഡന്റിറ്റി സംബന്ധിച്ച് ഡിക്‌ളറേഷന്‍ വ്യക്തിപരമായി അറിയുന്ന രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തി പ്രസ്സുടമ വാങ്ങി സൂക്ഷിക്കണം. ഓരോ ഇനവും പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം പ്രിന്റ് ചെയ്ത മെറ്റീരിയലിന്റെ നാല് കോപ്പി പബ്‌ളിഷര്‍ സമര്പ്പി ച്ച ഡിക്‌ളറേഷന്‍ (അനുബന്ധം എ) അനുബന്ധം ബി യിലുള്ള വിവരങ്ങള്‍ എന്നിവ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നല്ക ണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. പ്രിന്റ് ചെയ്യുന്ന ഓരോ ഇനത്തിന്റെയും ബില്‍ രേഖകള്‍ മറ്റു വിശദ വിവരങ്ങള്‍ എന്നിവ പ്രസ്സുടമകള്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകന്‍ എന്നിവര്‍ ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്ക് നല്കലണം. പ്രിന്റിങ് സംബന്ധമായി ജനപ്രാതിനിധ്യ നിയമം, പി.ആര്‍.ബി നിയമം എന്നിവ പ്രകാരം അനുശാസിക്കുന്ന നിബന്ധനകള്‍ കര്ശകനമായി പാലിച്ച് ആവശ്യമായ രേഖകള്‍ പ്രസ്സുടമകള്‍ സൂക്ഷിക്കണം. നിബന്ധനകള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്പ്പെരട്ടാല്‍ ലൈസന്സ്ച റദ്ദാക്കുന്നതുള്പ്പെ ടെയുള്ള നടപടികള്‍ സ്വീകരിക്കും.

Share this post: