Top Stories
പ്രതിഷേധദിനം ആചരിച്ചു
July 25, 2017

25-Jul-2017
മഞ്ചേരി: എസ്എഫ്‌ഐ മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രതിഷേധദിനം ആചരിച്ചു. പുതിയ ബാച്ചിന് താമസ സൗകര്യം ഒരുക്കുക, ഇ-ഗ്രാന്റ് വിതരണം കാര്യക്ഷമമാക്കുക, കോളേജിന് ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ദിനാചരണം നടത്തിയത്. യോഗത്തില്‍ അഭിജിത്ത് വിജയന്‍, മുബഷീര്‍ മുഹിയുദീന്‍, ബിനീഷ്, അദൈ്വത്, പി സുധാകര്‍, ജബിന്‍ബാബു പ്രസംഗിച്ചു.

Share this post: