Top Stories
പ്രഥമ എം എസ് ബാബുരാജ് പുരസ്‌ക്കാരം പി ജയചന്ദ്രന്
July 17, 2017

16-Jul-2017
മഞ്ചേരി: ബാബുരാജ് കള്‍ച്ചറല്‍ അക്കാഡമി ട്രസ്റ്റിന്റെ ചലചിത്ര ഗാനരംഗത്ത് സമഗ്ര സംഭാവനക്കുള്ള പ്രഥമ പുരസക്കാരത്തിന് ഗായകന്‍ പി ജയചന്ദ്രന് ലഭിച്ചു. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ആഗസ്റ്റ് 20ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമര്‍പ്പിക്കും.എം എസ് ബാബുരാജിന്റെ നാമധേയത്തില്‍ മഞ്ചേരിയില്‍ സ്ഥാപിക്കുന്ന അക്കാദമിക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. അക്കാദമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമം സജീവമായി നടക്കുന്നതായി മഞ്ചേരി പാട്ടരങ്ങ് പ്രസിഡണ്ട് കെ ശിവശങ്കരന്‍, സെക്രട്ടറി ബി വി പ്രമോദ്, ട്രഷറര്‍ കെ പി ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share this post: