Top Stories
പ്രവേശനോത്സവം
June 02, 201702-Jun-2017
മലപ്പുറം: ക്ലാരി ഗവ.യുപിസ്‌കൂളില്‍ നടന്ന ജില്ലാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ഡപ്യുട്ടി ഡയറക്ടര്‍ പി.സഫറുള്ള വായിച്ചു. പി കെ അബ്ദുറബ്ബ് എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് എ പി ഉണ്ണിക്യഷ്ണന്‍, സ്റ്റാന്റി ംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാ കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം- മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാപ്രവേശനോത്സവം ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ ജിഎംഎല്‍പി സ്‌കൂളില്‍ നടന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ നിര്‍വ്വഹിച്ചു.കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.ഷാജി അധ്യക്ഷത വഹിച്ചു യൂണിഫോം വിതരണോദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീനയും പാഠപുസ്തക വിതരണോദ്്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പുല്ലാണി സൈ ദും എന്‍ഡോവ്‌മെന്റെ വിതരണം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.സുബൈറും സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി പ്രകാശനം എ.ഇ.ഒ.പിഹുസൈനും പഠനോപകരണ വിതരണോദ്ഘാടനം യു. ഇബ്രാഹിമും നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ തേക്കില്‍ ജമീല എല്‍.എസ്.എസ്. ജേതാക്കളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗം റീജ കുറുപ്പത്ത്, പി.മുഹമ്മദ് മുസ്തഫ,എ.ഇ.ഒ. വി.എം. ഹുസൈന്‍, സി.എച്ച്. ഹസ്സന്‍ ഹാജി,തേക്കില്‍ അഷ്‌റഫ്, പി.ടി.എ. പ്രസിഡന്‌റ് വി.ടി.മുരളീധരന്‍, എം.ടി.എ പ്രസിഡന്‌റ് റജുല പെലത്തൊടി, എന്നിവര്‍ സംസാരിച്ചു. ബി.പി.ഒ.എന്‍.രാമകൃഷ്ണന്‍ സ്വാഗതവും പ്രധാനാധ്യാപിക എ തിത്തു നന്ദിയും പറഞ്ഞു.

പാണക്കാട്: പാണക്കാട് എം യു എ യു പി സ്‌കൂളില്‍ വേറിട്ട പ്രവേശനത്സവം നടത്തി. എല്ലാ കുട്ടികള്‍ക്കും ഓരോ പുസ്തകം നല്‍കി. പ്രധാനാധ്യാപിക കെ എ ഗീത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി ടി ജോര്‍ജ്ജ്, മുഹമ്മദ് റഫീഖ് എം കെ, ഗഫൂര്‍ കെ വി എം, മുജീബ് റഹ്മാന്‍ ടി, അഹമ്മദ് ഹാരിസ്, ഇബ്രാഹീം യു, അശ്‌റഫ് ജലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊണ്ടോട്ടി: തറയിട്ടാല്‍ എഎം എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ ബാന്റ് വാദ്യമേളങ്ങളുടെയും കിരീടം, ബലൂണ്‍, വര്‍ണ്ണചിത്രങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ നടന്നു. അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേര്‍ന്ന് 220 ഓളം വരുന്ന പിഞ്ചു കുട്ടികളെ ക്ലാസ്സിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പ്രവേശനോത്സവ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലത്തീഫ് കുട്ടാലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുത്തുകോയ തങ്ങള്‍ ക്ലാസ് എടുത്തു. സരസ്വതി, യു മുഹമ്മദ് കുട്ടി ഹാജി, എം യൂസുഫ്, സി അബ്ദുസമദ്, പുതിയകത്ത് മുസ്തഫ, ചുണ്ടക്കാടന്‍ ഖദീജ, എം ടി മൈമൂന, തസ്‌നി തറയിട്ടാല്‍, കെ പി അബ്ദു സലാം, സാലിം അല്ലിപ്ര, ഷാഫി വലിയപറബ്, പി ഷബീറലി തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങരംകുളം: ചങ്ങരംകുളം ആലങ്കോട് ബിടിഎംയുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ആരിഫാ നാസര്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ആലങ്കോട് സുരേഷ് അധ്യക്ഷത വഹിച്ചു. ആഫിഫ കൊളാടിക്കല്‍ മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം കെ അനസും പുസ്തകവിതരണം ദിവാകരന്‍ നായരും നിര്‍വ്വഹിച്ചു. അഷ്‌റഫ് പന്താവൂര്‍ ആഫിയ കൊളക്കാടന് ഉപഹാരം നല്‍കി. എച്ച് എം രാജന്‍, മുസ്തഫ, സിദ്ദീഖ് മൗലവി, വിജയലക്ഷ്മി, റീജാ മേരി സംസാരിച്ചു. പുതുതായി വന്ന കുട്ടികള്‍ക്ക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മധുരം നല്‍കി ആശംസകള്‍ അറിയിച്ചു.

മലപ്പുറം: കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. കെ എം അജ്മല്‍ അധ്യക്ഷത വഹിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും പാഠപ്‌സ്തകം വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ കെ അബ്ദുല്ലത്തീഫ്, കരടിക്കല്‍ ഹനീഫ ഹാജി, സി പി സുബൈദ, എം സബീത, വി ജൗഹറ, എ പി അബ്ദുല്‍ അലി സംസാരിച്ചു.

പൂക്കോട്ടൂര്‍: ഗവ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു. സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങ് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുമയ്യ ഉദ്ഘാടനം ചെയ്തു. സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിവ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലീം കൊടക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്‌ററര്‍ മുഹമ്മത് ഇഖ്ബാല്‍, ഹംസ പറങ്ങാട്ട്, പി.അബ്ദുന്നാസര്‍, പനക്കല്‍ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒറ്റത്തറ: പാട്ടുപാറകുളമ്പ എ എം എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശ നോത്സവം അതിവിപുല മായി നടന്നു. വിദ്യാര്‍ഥികളുടെ ഘോഷ യാത്രയും കലാപരിപാടികളും നടന്നു. വിദ്യാര്‍ഥികള്‍ക്ക് മധുരപ്പലഹാരം വിതരണം ചെയ്തു. പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സുബൈ ര്‍ പാട്ടുപാറ അധ്യക്ഷത വഹിച്ചു. പി.എം. അഷ്‌റഫലി, ഫാസിര്‍ പറവ ത്ത്, ജെസ്സി കെ. മാത്യു, റഹീമ വില്ലന്‍, ശഹീറ പുവ്വല്ലൂര്‍, ഷൈനി ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സന്നദ്ധ സംഘടന ഭാരവാഹികളും പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.

നിലമ്പൂര്‍: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകളെത്തിയതോടെ സ്‌കൂളുകള്‍ ഉത്സവലഹരിയില്‍. മുതിര്‍ന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വര്‍ണബലൂണുകളും മധുരപലഹാരങ്ങളും കിരീടവും ബാഡ്ജുകളും നല്‍കിയാണ് വരവേറ്റത്. പ്രവേശനോത്സവത്തിന് കൊഴുപ്പേകാന്‍ വാദ്യമേളങ്ങളും ഒരുക്കിയിരുന്നു.
മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ണാഭമായ ചടങ്ങുകളാണ് മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇക്കുറി ഒരുക്കിയത്. വര്‍ണകടലാസുകളാല്‍ അലങ്കരിച്ച സ്‌കൂള്‍ മുറ്റവും പരിസരവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് നിറഞ്ഞു.
സംസ്ഥാനത്ത് പല ഭാഗങ്ങളിലും ആവശ്യത്തിന് കുട്ടികളെ കിട്ടാനില്ലാതെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ നെട്ടോട്ടമോടുമ്പോഴാണ് അഡ്മിഷന്‍ ഉറപ്പാക്കാനായി നിലമ്പൂര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ ശുപാര്‍ശയോടെ കയറിയിറങ്ങുകയാണ് രക്ഷിതാക്കള്‍.
നിലമ്പൂര്‍ നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളിലും ഇക്കുറി ഒന്നാം ക്ലാസിലേക്കും പ്രീപ്രൈമറിയിലേക്കും അഡ്മിഷന്‍ തേടിയെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇക്കുറി അഡ്മിഷന്‍ കൂടുതലാണെന്ന വിവരമാണ് ബിപിഒ കെ വി മോഹനനും എഇഒ പി വിജയനും നല്‍കുന്നത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, പിടിഎ പ്രസിഡന്റ് എ പി ഹബീബ് റഹ്മാന്‍, എസ്എംസി ചെയര്‍മാന്‍ യൂസഫ് കാളിമഠത്തില്‍, പ്രധാനാധ്യാപകന്‍ എ കൃഷ്ണദാസ്, പ്രിന്‍സിപ്പാള്‍മാരായ അനിത എബ്രഹാം, എന്‍ വി റുഖിയ, ജോര്‍ജ് വര്‍ഗീസ്, എസ്പിസി ഇന്‍സ്ട്രക്ടര്‍ ഫിറോസ് സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ വിതരണവും നടത്തി.
നിലമ്പൂര്‍: ബ്ലോക്ക് തല പ്രവേശനോത്സവം മാമാങ്കര ഗവ എല്‍പി സ്‌കൂളില്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ സുകു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ടി സാവിത്രി, മുഹമ്മദ് അഷ്‌റഫ്, എഇഒ പി വിജയന്‍, ബിപിഒ കെ വി മോഹനന്‍, ബാബു വര്‍ഗീസ്, കുമാരി കെഎം തഹാനി എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സൗഹൃദ പ്രവേശനോത്സവമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി കുരുത്തോലയും തെച്ചിപ്പൂവും കൊണ്ടാണ് സ്‌കൂള്‍ പരിസരം അലങ്കരിച്ചത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു.

മേല്‍മുറി: ജിഎംഎല്‍പി മേല്‍മുറി സെന്‍ട്രല്‍ സ്‌കൂള്‍ പ്രവേശനോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിയാവുല്‍ഹഖ് അധ്യക്ഷനായി. സി പി സലീം, ഹസീന കുഞ്ഞിമുഹമ്മദ് സംസാരിച്ചു. എസ് എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ സാദിയ ജബിന്‍ എന്‍ വി, ഫസാന കെ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പുസ്തകം, യൂണിഫോ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു.
മലപ്പുറം പുതിയമാളിയേക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ടെക്സ്റ്റ് ബുക്ക്, യൂണിഫോംവിതരണം കൗണ്‍ സിലര്‍ സുമയ്യ അന്‍വര്‍ നിര്‍വഹിച്ചു.
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഒ എ വഹാബ്, കെ കൃഷ്ണകുമാര്‍, സുബൈദ എടക്കണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ജയശ്രീ, സോമസുന്ദരന്‍, സലീം മണ്ണിശ്ശേരി, പി ഇസ്മായില്‍, വി എം ഫിറോസ്, ഷീല ടീച്ചര്‍ പ്രസംഗിച്ചു.
ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് സ്ഥലംമാറി പോകുന്ന കെ കൃഷ്ണകുമാറിന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.
മഞ്ചേരി: പന്തല്ലൂര്‍ മെറീഡിയന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അജിത്, കുഞ്ഞലവി ഹാജി, റഫീഖ്, ഉസ്മാന്‍, ഇര്‍ഷാദ്, സൗമ്യ, വിഷ്ണു പ്രസംഗിച്ചു.

Share this post: