Top Stories
പ്രൊഫ. പി ശ്രീധരന്‍ അനുസ്മരണ സമ്മേളനം
May 26, 2017

26-May-2017
മഞ്ചേരി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പറും ദീര്‍ഘകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രൊഫ. പി ശ്രീധരന്റെ ഒമ്പതാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 10ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുബ്രഹ്മണ്യന്‍ പങ്കെടക്കും. പരിപാടിയുടെ നടത്തിപ്പിന് പി പി സുനീര്‍, പി സുബ്രഹ്മണ്യന്‍, പ്രൊഫ. പി ഗൗരി എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു. അഡ്വ. കേശവന്‍ നായര്‍ (ചെയര്‍മാന്‍), തുളസീദാസ് മേനോന്‍ (ജനറല്‍ കണ്‍വീനര്‍), ഇ അബ്ദു (ട്രഷറര്‍), കൃഷ്ണദാസ് രാജ, എം അപ്പുട്ടി (വൈസ് ചെയര്‍മാന്മാര്‍), സുധീപ് കെ, സമീര്‍ പടവണ്ണ (കണ്‍വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.

ജില്ലയിലെ പുരോഗമന രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ 40 വര്‍ഷക്കാലം സജീവ സാന്നിദ്ധ്യമായിരുന്ന ശ്രീധരന്‍ മാസ്റ്റര്‍ മൂന്നു തവണ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍, എ ഐ ടി യു സി സംസ്ഥാന കമ്മറ്റിയംഗം, 1987മുതല്‍ 1998വരെയും 1999മുതല്‍ 2001 വരയും സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി, എ ഐ ടി യു സി ജില്ലാ സെക്രട്ടറി, ഏറനാട് കാര്‍ഷികവികസന ബാങ്ക് വൈസ് പ്രസിഡണ്ട്, ഹൗസിംഗ് സഹകരണ സൊസൈറ്റി ഡയറക്ടര്‍, മഞ്ചേരി അര്‍ബ്ബണ്‍ബാങ്ക് ഡയറക്ടര്‍, ആര്‍ ടി ഒ അംഗം, എടരിക്കോട് സ്പിന്നിംഗ് മില്‍, പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, കാന്‍ഫെഡ് ജില്ലാ പ്രസിഡണ്ട്, ഓട്ടോ-ചുമട്ട്-ബീഡി-ബാര്‍ തൊഴിലാളിയൂണിയന്‍ നേതാവ്, എ ഐ വൈ എഫ്, കെ എസ് വൈ എഫ് ജില്ലാ സക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965മുതല്‍ മഞ്ചേരി എന്‍ എസ് എസ് കോളേജ് ഫിസിക്‌സ് പ്രൊഫസറായിരുന്നു.

Share this post: