23-Dec-2016
തിരൂര്‍:കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മുഖ്യപ്രതി പുല്ലൂണി സ്വദേശി പ്രജീഷ് എന്ന ബാബു ഉപയോഗിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മറ്റൊരു മുഖ്യപ്രതി സുധീഷ്കുമാര്‍ എന്ന കുട്ടാപ്പുവിന്റെ വീട്ടില്‍ നിന്ന് ടാബും കണ്ടെടുത്തു.ഫൈസലിനെ വധിക്കുന്നതിന് തലേന്ന് സംഭവ സ്ഥലം നിരീക്ഷിക്കുന്നതിന് ഉപയോഗിച്ച വാഹനമാണ് കണ്ടെടുത്തത്.പ്രജീഷ്കുമാറിന്രെ പേരിലുള്ളതാണ് വാഹനം. കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.തിരൂരങ്ങാടി സി.ഐ ബാബുരാജ്,എസ്ഐ വിശ്വനാഥന് കാരയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അന്വേഷണ സംഘം പുല്ലൂണി കാരാറ്റ് കടവിലെ പ്രജീഷിന്റെ വീട്ടിലെത്തിയത്.പ്രജീഷിനെയും കൊണ്ട് വന്നിരുന്നെങ്കിലും പുറത്തിറക്കിയില്ല. ഇയാളുടെ അമ്മ, സഹോദരന് എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.