Top Stories
ഫോട്ടോ പ്രദര്‍ശനം നടത്തി
May 30, 2017

30-May-2017
മലപ്പുറം : പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ തുഞ്ചന്‍ പറമ്പില്‍ സാസ്‌കാരിക കൂട്ടായ്‌മയുടെഭാഗമായി വികസന ഫോട്ടോ പ്രദര്‍ശനം നടത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജില്ലയില്‍ നടന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളാണ്‌ പ്രദര്‍ശനത്തിലുണ്ടായിരുന്നത്‌. പ്രദര്‍ശനം നിരവധിപേരെ ആകര്‍ഷിച്ചു. പള്ളപ്രം പാലം, മണല്‍ ഖനന പ്ലാന്റ്‌, ജില്ലാ എംപ്ലോയ്‌മെന്റിന്റെ നവീകരിച്ച കെട്ടിടം എന്നിവയടക്കം നൂറോളം വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. രണ്ട്‌ ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം ടൂറിസം വകുപ്പ്‌ മന്ത്രി കടംപള്ളി സുരേന്ദ്രനും തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.ടി. ജലീലും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ,പി.ആര്‍.ഡി ഡപ്യുട്ടി ഡയരക്‌ടര്‍ ഇ.സജീവ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: