Top Stories
ബംഗ്ലാദേശ് യുവാവിന്റെ വധം: പ്രതിക്ക് ജാമ്യമില്ല
December 01, 2016

01-Dec-2016

മഞ്ചേരി: ബംഗ്ലാദേശ് സ്വദേശിയായ സലാം എന്ന തൊഴിലാളിയെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയൂടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ബംഗ്ലാദേശ് കുഷ്ഠിയ ജില്ലയില്‍ ദൗലത്ത്പ്പൂര്‍ സൊനത്തല വില്ലേജ് അലി ഹസ്സന്‍ മണ്ഡലിന്റെ മകന്‍ മുഹമ്മദ് മൂനീര്‍ മണ്ഡല്‍ (30)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2016 ഫെബ്രുവരി 15ന് രാത്രി 8.15ന് എടവണ്ണപ്പാറ എളമരം റോഡിലെ കെട്ടിടത്തിലാണ് സംഭവം. കൂലിയെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കം മൂത്ത് പ്രതി സലാമിനെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ടുവെന്നാണ് കേസ്. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സലാം മാര്‍ച്ച് 14ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഫെബ്രുവരി 16ന് കീഴുപറമ്പില്‍ വെച്ച് അറസ്റ്റിലായ പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

Share this post: