Top Stories
ബധിരര്‍ക്ക് സൗജന്യ പ്രവേശനം
June 29, 2017

29-Jun-2017
മലപ്പുറം: നാഷണല്‍ ഡെഫ് ഫാമിലി കെയര്‍ ബധിര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന എന്‍ ഡി എഫ് സി ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് കോളേജ് ഫോര്‍ ദി ഡെഫ് പട്ടാമ്പി എന്ന സ്ഥാപനത്തില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ് വണ്‍, പ്ലസ് ടു, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, എം എസ് സി, എം ബി എ, കമ്പ്യൂട്ടര്‍ ഡിപ്ലോമ, പി എസ് സി കോച്ചിങ്ങ്, ടി ടി സി സൈന്‍ ലാംഗ്വേജ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ കമ്പനികളുടെ സൗജന്യ ട്രൈനിങ്ങും സര്‍ട്ടിഫിക്കറ്റും നല്‍കും. ബധിര ഓര്‍പനേജ് സൗകര്യം ലഭ്യമാണ്. മാതാവോ/പിതാവോ നഷ്ടപ്പെട്ട ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍, ഭക്ഷണം എന്നിവ സജന്യമായിരിക്കും. മാതാവും പിതാവും ഇല്ലാത്ത ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍, ഭക്ഷണം, പഠനം എന്നിവ സൗജന്യമായിരിക്കും. വിലാസം: എന്‍ ഡി എഫ് സി ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് കോളേജ് ഫോര്‍ ദി ഡെഫ്, പെരിന്തല്‍മണ്ണ റോഡ്, ശങ്കരമംഗലം പി.ഒ, പട്ടാമ്പി, പാലക്കാട് ജില്ല. ഫോണ്‍: 0466 2201328.

Share this post: