Top Stories
ബഷീർ കഥാപാത്രങ്ങളായി സ്കൂൾ വിദ്യാർത്ഥികൾ
July 09, 2016

basheer-pathummante-aadu-109-July-2016
പാങ്ങ് :സ്കൂൾ മുറ്റത്തെ മരത്തണലിലെ ചാരുകസേരയിലിരുന്ന് കഥകളുടെ സുല്‍ത്താന്‍ വിശേഷങ്ങള്‍ പറഞ്ഞു. പ്രിയപ്പെട്ട ആടുമായി പാത്തുമ്മയും അബ്ദുൽ ഖാദറും ഇക്കാക്കയുടെ ഒപ്പം നിന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് പാങ്ങ് കടന്നാമുട്ടി പി.എം.എസ്.എ.എല്‍.പി സ്കൂളിലെ കുട്ടികളാണ് ബഷീർ കഥാപാത്രമായി പുനര്‍ജനിച്ചത്. നാലാം ക്ലാസിലെ കണക്കയിൽ മുഹമ്മദ് ഷബീബാണ് ബഷീറായി വേഷമിട്ടത്. പാത്തുമ്മയായി ഫാത്തിമ ഫിദയും അബ്ദുൽ ഖാദറായി നിരഞ്ജനും. മരത്തണലിലെ ചാരുകസേരയില്‍ പാട്ടുകേട്ടു കിടന്ന ബഷീറിനോട് ചുറ്റും കൂടിയ കുട്ടികള്‍ വിശേഷങ്ങള്‍ ചോദിച്ചു. ഒടുവില്‍ തന്റെ പ്രിയപ്പെട്ട പാത്തുമ്മയെയും അബ്ദുൽ ഖാദറിനെയും ഇക്കാക്ക വിളിച്ചു. ആടുമായി വന്ന പാത്തുമ്മയും അബ്ദുൽ ഖാദറും ഒത്തിരി വിശേഷങ്ങള്‍ പങ്കുവെച്ചു. കഥാകാരനെയും കഥാപാത്രത്തെയും സ്കൂള്‍ മുറ്റത്തിരുത്തി പോയിമറഞ്ഞ കാലത്തെ ഓര്‍മപ്പെടുത്തിയ പരിപാടി വ്യത്യസ്തതമായി. ബഷീർ കഥകളുടെ ആനിമേഷൻ പ്രദർശനം,ക്വിസ് മത്സരം എന്നിവയും നടത്തി. ഹെഡ്മിസ്ട്രസ് കെ ഷംസാദ് ഉദ്ഘാടം ചെയ്തു.അധ്യാപകരായ കെ സുനന്ദ, കെ.പി പ്രദീപ്, എ ബേസിൽ ജോൺ, കെ സമീറ എന്നിവര്‍ നേതൃത്വംനല്‍കി.

Share this post: