Top Stories
ബാലാവകാശ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കി
June 28, 2017

28-Jun-2017
മലപ്പുറം: കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവണ്‍മെന്റ് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്നും ക്രോഡീകരിക്കുന്നതിനുമായി പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്ത്വത്തില്‍ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബാലാവകാശ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കി.
ജില്ലയിലെ ബാല സംരക്ഷണ കേന്ദ്രങ്ങള്‍, താത്കാലിക ഭവനങ്ങള്‍, നിര്‍ഭയ ഹോമുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞമാസ കാലയളവില്‍ ജില്ലയിലെ 6 ബാല സദനങ്ങളിലായി 151 പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമുള്ള വിഭാഗം കുട്ടികളെ താമസിപ്പിച്ച് വരുന്നുണ്ട്.
ബാല സദനങ്ങള്‍ പലതിലും കുട്ടികള്‍ അതികമായി കണ്ടെത്തിയതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന്നും അത്യാവശ്യഘട്ടത്തില്‍ സന്നദ്ധ സംഘടനകള്‍വഴി ബാല സദനങ്ങള്‍ ജില്ലയില്‍ തുടങ്ങുന്നതിന്നുള്ള നിര്‍ദേശവും പരിഗണിച്ചു.
പ്രത്യേക സാമൂഹ്യ സാമ്പത്തിക സാഹചര്യത്തില്‍ കുട്ടികളെ വളത്താന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളെ സുരക്ഷിതമായി ഗവണ്‍മെന്റി്‌നെ ഏല്‍പ്പിക്കാവുന്നതും ദത്തെടുക്കല്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബാല സംരക്ഷണ യൂണിറ്റ് സിഡ ബ്ല്യൂയുസി മുഖേന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തീരുമാനമായി.
വിഷമഘട്ടത്തില്‍ കുട്ടികളെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് സിഡ ബ്ല്യൂയുസി യെയോ, ചൈല്‍ഡ് ലൈന്‍ 1098 എന്ന നമ്പറിലോ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ 04832-978888 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്. കുട്ടികളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിനായി വിവരം നല്‍കുന്ന വ്യക്തി ആരാണെന്നുള്ള വിവരം വെളിപ്പെടുത്തുന്നതല്ല. തികച്ചും സ്വകാര്യതയോടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞമാസം ജില്ലയില്‍ 3 കുട്ടികളെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പാകെ അവകാശം വിട്ട് നല്‍കിയിരുന്നു. ദത്ത് നല്‍കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെയ് 2017 ല്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈഗിക അതിക്രമ കേസുകള്‍ 10 എണ്ണം രജിസ്റ്റര്‍ ചെയ്തു. ബാല്യ വിവാഹത്തിനെതിരെ വഴിക്കടവ് പോലീസ് 1 കേസ് രജിസ്റ്റര്‍ ചെയ്തു.
കൂടാതെ 16 ബാല്യ വിവാഹ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കോടതി ഉത്തരവുകള്‍ മുഖേന 3 ബാല്യ വിവാഹങ്ങള്‍ തടയുകയും ചെയ്തു മറ്റ് മാര്‍ഗങ്ങള്‍ മുഖേന 9 ബാല്യ വിവാഹങ്ങളും ജില്ലയില്‍ തടഞ്ഞു.
ബാല്യ വിവാഹം തടയ്യുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വഴി ജില്ലാ ബാല സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ബാല്യ വിവാഹത്തിനെതിരെയുള്ള 18 എന്ന 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
ജില്ലയിലെ എല്ലാ പ്ലസ് വണ്‍, പ്ലസ്ടു സ്‌കൂളുകളിലും ബാല്യവിവാഹത്തിനെതിരെ ബോധവല്‍ക്കരണം ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒമാര്‍, ചൈല്‍ഡ് ലൈന്‍, സന്നദ്ധ സംഘടനകള്‍ മുഖേന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
പ്രത്യേക പരിഗണനയും പരിരക്ഷയും ആവശ്യമുള്ള വിഭാഗം കുട്ടികളുമായി ബന്ധപ്പെട്ട 23 കേസുകള്‍ കഴിഞ്ഞമാസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പരിഗണിച്ചു. നിലവിലെ നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച കുട്ടികളുടെ കേസുകള്‍ 81 എണ്ണം ജില്ലയിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ പരിഗണനയിലാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി മലപ്പുറം ജില്ലയിലും പ്രത്യേക കോടതി ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
തദേശ സ്വയം’ഭരണ സ്ഥാപനങ്ങള്‍ വഴി ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ തീരുമാനമായി. ജില്ലയില്‍ ഈ വര്‍ഷം കാണാതായ 57 കുട്ടികളില്‍ 56 കുട്ടികളെയും കണ്ടെത്തിയതായി ജില്ലാ പോലിസ് പ്രധിനിധി അറിയിച്ചു.
കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്താനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡെകെയര്‍ സെന്റിറുകളും സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിവരം നല്‍കുന്നതിന്നും നിര്‍ദേശിച്ചു. സബ് കളക്ടര്‍ ജാഫര്‍മാലിക്കിന്റെ് അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ സമീര്‍ മച്ചിങ്ങല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ എം മണികണ്ഠന്‍, ഉജ്വല കമ്മ്യൂണിറ്റി വിജിലന്‍സ് ഗ്രൂപ്പ് ഗൗരി, ഡിസിആര്‍ബി സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പി, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ സലീം സി പി,
സിഡിപിഒമാരായ ഉമ്മുസല്‍മ്മ, ഹേമലത, നിര്‍ഭയ കോര്‍ഡിനേറ്റര്‍മാരായ റജീന എം, മമത, ഗവ: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് മോളി എം സി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this post: