22-Jun-2017
മലപ്പുറം : സാമൂഹ്യ നീതി വകുപ്പിന്റെ സംയോജിത ബാല സംരക്ഷണ പദ്ധതിയുടെ ഭാഗമായി ബാല നീതി നിയമത്തില്‍ പറയുന്ന നിയമവുമായി പൊരുത്തപെടാത്ത കുട്ടികള്‍ക്ക് മന:ശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്കുന്ന കാവല്‍ പദ്ധതിയില്‍ സന്നദ്ധ സംഘടനകള്‍ക്ക് പങ്കുചേരാം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും മലപ്പുറം ജില്ലാ ജുവനൈല്‍ ജസ്റ്റീസ് ബോര്ഡിന്റെറയും ബാഗ്ലൂര് നിംഹാന്‍സിന്റെയും സഹകരണത്തോടെ യാണ് കാവല്‍ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മേഖലയില്‍ പരിചയ സമ്പന്നരായ സന്നദ്ധ സംഘടനകള്‍ക്കും സോഷ്യല്‍ വര്‍ക്ക് കോളേജുകള്‍ക്കും കാവല്‍ പദ്ധതിയുടെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടുക. 0483-2978888, 9895701222.