Top Stories
ബീഡി, സിനിമാ, നീറ്റുകക്ക, ഡോളമൈറ്റ്‌ തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം : ആധാര്‍ കാര്‍ഡ്‌ നമ്പറുകളും നല്‍കണം
May 28, 2016

27, May 2016
തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം 2016 ഏപ്രില്‍ 28ന്‌ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ബീഡി, സിനിമാ, നീറ്റുകക്ക, ഡോളമൈറ്റ്‌ തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, പാര്‍പ്പിട പദ്ധതികള്‍ക്കുള്ള സബ്‌സിഡി എന്നിവ ബാങ്കുവഴിയാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ തീരുമാനിച്ചതായി ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ കമ്മീഷണര്‍ അറിയിച്ചു. ഇതിനായി ബീഡി, സിനിമാ, എല്‍എസ്‌ഡി മൈന്‍ മാനേജ്‌മെന്റുകള്‍, ട്രേഡ്‌ യൂണിയനുകള്‍, സ്‌കൂള്‍-കോളേജ്‌- സ്ഥാപനങ്ങള്‍ മേധാവികള്‍ എന്നിവര്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത ബാങ്ക്‌ അക്കൗണ്ട്‌ നമ്പറുകള്‍ നല്‍കണമെന്നും ബാങ്ക്‌ അക്കൗണ്ട്‌ നമ്പറുകള്‍ യുഐഡി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ആധാര്‍ നമ്പറുകളുമായി ബന്ധപ്പെടുത്തണമെന്നും കണ്ണൂര്‍ ആസ്ഥാനമായിട്ടുള്ള ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഓഫീസ്‌ ഓഫ്‌ ദ വെല്‍ഫയര്‍ ഓഫീസര്‍
ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍,
ഠാണ, കണ്ണൂര്‍-670012
ഫോണ്‍- 0497 2700995/ 2705012
ഇ-മെയില്‍ wckannur.ker@nic.in – എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

Share this post: