Top Stories
ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍
July 19, 2017

19-Jul-2017
മലപ്പുറം : മഞ്ചേരി: കച്ചേരിപ്പടി ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ പരിസരത്ത് ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കലങ്ങോട് ഷാപ്പിന്‍കുന്ന് പാലാട്ട് കോളനി പുന്നത്തിങ്ങല്‍ അനീഷ് എന്ന കുഞ്ഞുട്ടന്‍ (31)നെയാണ് മഞ്ചേരി എസ് ഐ റിയാസ് ചാക്കീരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 30 പൊതികളിലായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും 7210 രൂപയും പിടികൂടി. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Share this post: