Top Stories
ബോധവത്ക്കരണ ക്ലാസ്സുകള്‍ സമാപിച്ചു
June 15, 2017

14-Jun-2017

മലപ്പുറം: വ്യാപാരി പങ്കാളിത്തം കൊണ്ടും സംശയ നിവാരണം കൊണ്ടും ശ്രദ്ധേയമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ക്കുള്ള ജി.എസ്.ടി ബോധവര്‍ക്കരണ പരിപാടി സമാപിച്ചു. മൂന്ന് പരിപാടികളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അഞ്ച് കേന്ദ്രങ്ങളില്‍ ഇന്‍സ്‌പെക്ടിങ്ങ് അസി. കമ്മീഷണര്‍ കെ. മാലതി അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മാസ്റ്റര്‍ ട്രെയിനറായ അസി. കമ്മീഷണര്‍ കെ. അബ്ദുള്‍ ലത്തീഫ്, ട്രെയിനര്‍മാരായ വാണിജ്യനികുതി ഓഫീസര്‍ കെ. മുഷ്താഖ് അലി, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ടി.പി.സുബ്രഹ്മണ്യന്‍, എ.എം. ഷംസുദ്ദീന്‍, സി. ബ്രിജേഷ് എന്നിവര്‍ ക്ലാസ്സെടുത്തു.

Share this post: